Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hashish Oil

ഹാ​ഷി​ഷ് ഓ​യി​ൽ ക​ട​ത്താ​ൻ ശ്ര​മം; ഒ​രാ​ൾ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: അ​മ്പ​ല​ത്ത​റ പാ​ഴ്സ​ൽ സ​ർ​വീ​സ് വ​ഴി കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ൻ​സ് (ഡി​ആ​ർ​ഐ) പി​ടി​കൂ​ടി.

വ​ള്ള​ക്ക​ട​വ് സു​ലൈ​മാ​ൻ തെ​രു​വ് സു​മ​യ്യാ മ​ൻ​സി​ലി​ൽ താ​മ​സി​ക്കു​ന്ന അ​ൽ​ത്താ​ഫ് (54) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ ര​ണ്ട​ര​ക്കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന 20 കി​ലോ ഹാ​ഷി​ഷ് ഓ​യി​ൽ ഡി​ആ​ർ​ഐ സം​ഘം പി​ടി​ച്ചെ​ടു​ത്തു.

അ​മ്പ​ല​ത്ത​റ ബൈ​പ്പാ​സി​ലു​ള്ള പാ​ഴ്സ​ൽ സ​ർ​വീ​സ് ഹ​ബ് കേ​ന്ദ്രീ​ക​രി​ച്ച് രാ​വി​ലെ​യാ​യി​രു​ന്നു ഡി​ആ​ർ​ഐ​യു​ടെ മി​ന്ന​ൽ പ​രി​ശോ​ധ​ന.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് പാ​ഴ്സ​ൽ വ​ഴി മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച ശേ​ഷം, അ​വി​ടെ​യു​ള്ള തു​റ​മു​ഖം വ​ഴി​യോ വി​മാ​ന​ത്താ​വ​ള​ത്തി​ലെ കാ​ർ​ഗോ വ​ഴി​യോ വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്താ​നാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ പ​ദ്ധ​തി.

ഹാ​ഷി​ഷ് ഓ​യി​ൽ ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​താ​യി ഡി​ആ​ർ​ഐ​ക്ക് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ലേ​ദി​വ​സം രാ​ത്രി മു​ത​ൽ പാ​ഴ്സ​ൽ സ​ർ​വീ​സ് കേ​ന്ദ്രം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ർ​ശ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. രാ​വി​ലെ വാ​ഹ​ന​ത്തി​ൽ നി​ന്നും ലോ​ഡ് ഇ​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ൽ​ത്താ​ഫി​നെ സം​ഘം വ​ള​ഞ്ഞു​പി​ടി​കൂ​ടി​യ​ത്.

മു​ൻ​പ് സ്ഥി​ര​മാ​യി മാ​ലി​ദ്വീ​പി​ലേ​ക്ക് യാ​ത്ര ന​ട​ത്തി​യി​രു​ന്ന അ​ൽ​ത്താ​ഫ് ക​സ്റ്റം​സി​ന്‍റെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ലു​ള്ള​യാ​ളാ​യി​രു​ന്നു. ക​സ്റ്റം​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ ഇ​യാ​ൾ ഒ​ളി​വി​ൽ ക​ഴി​യാ​നാ​യി പ​ല സ്ഥ​ല​ങ്ങ​ളി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

ഒ​ടു​വി​ൽ പാ​ഴ്സ​ൽ സ​ർ​വീ​സ് കേ​ന്ദ്ര​ത്തി​ന് സ​മീ​പ​മു​ള്ള നീ​ലാ​റ്റി​ൻ​ക​ര​യി​ൽ വീ​ടെ​ടു​ത്ത് താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ വ​ലി​യൊ​രു മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ ത​ന്നെ പി​ന്നി​ലു​ണ്ടെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ഗ​മ​നം.

കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഒ​ളി​വി​ലു​ള്ള മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

District News

ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

അ​ടി​മാ​ലി: വി​ല്‍​പ്പ​ന​യ്ക്ക് കൊ​ണ്ടുപോ​കു​ക​യാ​യി​രു​ന്ന ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി യു​വാ​വ് പിടിയിൽ. അ​ടി​മാ​ലി ന​ര്‍​ക്കോ​ട്ടി​ക് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡി​ലെ എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ രാ​ഹു​ല്‍ ശ​ശി​യും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് തൃ​ശൂ​ര്‍ സ്വ​ദേ​ശി രാ​ഹു​ൽ (25) പി​ടി​യി​ലാ​യ​ത്.

അ​ടി​മാ​ലി കൂ​മ്പ​ന്‍​പാ​റ ഭാ​ഗ​ത്ത് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​വ് കു​ടു​ങ്ങി​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ല്‍നി​ന്നും 115 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ൽ പി​ടി​ച്ചെ​ടു​ത്തു. മൂ​ന്നാ​ര്‍, വ​ട്ട​വ​ട ഭാ​ഗ​ങ്ങ​ളി​ല്‍ ല​ഹ​രിവ​സ്തു വി​ല്‍​പ്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു പ്ര​തി​യു​ടെ ല​ക്ഷ്യ​മെ​ന്നാ​ണ് സ്‌​ക്വാ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍​കു​ന്ന വി​വ​രം. അ​സി.​ എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ എ​ൻ.​കെ. ദി​ലീ​പ്, ബി​ജു മാ​ത്യു, സി​വി​ല്‍ എ​ക്‌​സൈസ് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ.​എം. സു​രേ​ഷ്, യ​ദു​വം​ശ​രാ​ജ്, മു​ഹ​മ്മ​ദ് ഹാ​ഷിം, അ​ലി അ​ഷ്‌​ക​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്.

Kerala

ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ഹാ​ഷി​ഷ് ഓ​യി​ൽ പി​ടി​കൂ​ടി

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ഹാ​ഷി​ഷ് ഓ​യി​ൽ പി​ടി​കൂ​ടി. ഒ​ന്നാം ബ്ലോ​ക്കി​ലെ ത​ട​വു​കാ​ര​ൻ മ​നോ​ജി​ന്‍റെ പ​ക്ക​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

ചൊ​വ്വാ​ഴ്ച ജ​യി​ലി​ൽ ന​ട​ത്തി​യ പ​തി​വ് പ​രി​ശോ​ധ​ന​യ്ക്കി​ടെ മ​നോ​ജി​ന്‍റെ പ​ക്ക​ൽ നി​ന്നും ര​ണ്ട് കു​പ്പി ഹാ​ഷി​ഷ് ഓ​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പി​ടി​ച്ചെ​ടു​ത്ത ക​ള്ള​ക്ക​ട​ത്ത് വ​സ്തു​ക്ക​ൾ പോ​ലീ​സി​ന് കൈ​മാ​റി​യ​താ​യും ത​ട​വു​കാ​ര​നെ​തി​രെ പ​രാ​തി ന​ൽ​കി​യ​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, നാ​ർ​ക്കോ​ട്ടി​ക് ഡ്ര​ഗ്സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റ​ൻ​സ​സ് ആ​ക്ട്, കേ​ര​ള ജ​യി​ൽ ആ​ൻ​ഡ് ക​റ​ക്ഷ​ണ​ൽ സ​ർ​വീ​സ​സ് (മാ​നേ​ജ്മെ​ന്‍റ്) ആ​ക്ട് എ​ന്നി​വ​യി​ലെ പ്ര​സ​ക്ത​മാ​യ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം ബു​ധ​നാ​ഴ്ച കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Latest News

Corehub Up